Thursday, April 4, 2013

-ഫെയ്ക്ക് -


ഓര്‍മകളില്‍ ശ്വാസംമുട്ടി വിളറിയ മുഖത്തില്‍,
കണ്ണീര്‍ ചാലുകള്‍ക്ക് ഉണക്ക് രോഗം. 

കാലത്തിന്‍റെ കഴുമരത്തില്‍ തൂക്കികൊല്ലപ്പെട്ട
സ്വപ്‌നങ്ങള്‍ അവളെ നോക്കി പുഞ്ചിരിച്ചു.

ഇടറിയ പാദങ്ങളില്‍ പുരണ്ട നിഷ്കളങ്കരക്തം
മണല്‍തരികളില്‍ ചവിട്ടിചേര്‍ത്തവള്‍ നടന്നു.

പുണരുന്ന പുതിയതിരകളോട് മൊഴിഞ്ഞതെല്ലാം
പുതിയത്, പേരും നാളും സ്ഥലവും.


വീണ്ടുമൊരുവന്‍റെ സ്വപ്‌നങ്ങള്‍ ആകാശത്തേക്ക്,
ചിറകറ്റു താഴെ വീഴുമ്പോള്‍ ചവിട്ടിയരച്ചവള്‍ വീണ്ടും.
.





6 comments:

  1. ഇന്നിന്‍റെ കവിത! തുടരുക കുമ്മ്യെ... :)
    (വെരിഫികേഷന്‍ ഓപ്ഷന്‍ റിമൂവ് ചെയ്താല്‍ ഒന്നൂടെ നന്ന്!)

    ReplyDelete
  2. നൈസ് നിമ്മി ഇനിയും നല്ല കവിതകള്‍ വയ്ക്കാന്‍ എഴുതാന്‍ കഴിയട്ടെ

    ReplyDelete
  3. മനോഹരം ...നല്ല വരികൾ .........വീണ്ടും പുതിയ കവിതകള് പ്രദീഷിക്കുന്നു ..നിമ്മി ...

    ReplyDelete
  4. നന്നായിട്ടുണ്ട് നിമ്മ്യെ,, നല്ല കവിത.. ഇഷ്ടായി..

    ReplyDelete
  5. അടുത്തത് ആരാണാവോ....??

    ReplyDelete