Friday, April 5, 2013

ദാരിദ്ര്യം


തളിരിട്ട ജീവാംശത്തെ,
ചേറില്‍ ഒളിപ്പിക്കുന്ന,
ജീവവൃക്ഷങ്ങള്‍ക്ക് ,
മുലപ്പാല്‍ ദാരിദ്യം.


ഗുരുവിന്‍റെ പാദങ്ങളില്‍,
മഴുവയ്ച്ചു ശീലിച്ച,
ശിഷ്യഗണത്തിന്,
ഗുരുത്വ ദാരിദ്ര്യം.

അഹംഭാവ പൂര്‍ണതയില്‍,
പരസ്പരം വേരറുക്കുന്ന
ഹൃദയപങ്കാളികള്‍ക്ക്,
സ്നേഹ ദാരിദ്ര്യം.
 

സമ്പത്തിന്‍റെ മദ്ധ്യത്തില്‍
കൊഴുത്തുതഴച്ച
മനുഷ്യക്കോമരങ്ങള്‍ക്ക്,
മൂല്യ-ദാരിദ്ര്യം.

എല്ലാം വിട്ടെറിഞ്ഞ് ലോക-
സേവനത്തിനിറങ്ങിയ,
മനുഷ്യാത്മാക്കള്‍ക്ക്‌,
ഭക്ഷണ ദാരിദ്ര്യം.

എല്ലാറ്റിനുമൊടുവില്‍,
അക്ഷരസമ്പന്നതയിലും,
പുതു തലമുറയ്ക്ക്,
ഭാഷാദാരിദ്ര്യം.





8 comments:

  1. ദാരിദ്ര്യം എല്ലായിടത്തും ദാരിദ്ര്യം‌.....

    ReplyDelete
  2. ദാരിദ്ര്യത്തോണ്ട് അയ്യര് കള്യാണല്ലോ കുമ്മ്യെ :)
    ചിത്രവും നന്നായി :) കീപ്പ് ഇറ്റ്‌ അപ്പേയ്..........!

    ReplyDelete
  3. എല്ലാറ്റിനുമൊടുവില്‍,
    അക്ഷരസമ്പന്നതയിലും,
    പുതു തലമുറയ്ക്ക്,
    ഭാഷാദാരിദ്ര്യം...!


    "പെടച്ചു ...!"

    ReplyDelete
  4. ദരിദ്രന്മാരെക്കൊണ്ട് നിറഞ്ഞു

    ReplyDelete
  5. എല്ലാറ്റിനുമൊടുവില്‍,
    അക്ഷരസമ്പന്നതയിലും,
    പുതു തലമുറയ്ക്ക്,
    ഭാഷാദാരിദ്ര്യം..........
    അത് ഭാഷയെ കൊല്ലുന്നു എന്നതാണ് സങ്കടം.
    ഭാവുകങ്ങൾ.

    ReplyDelete
  6. ഇന്നലെ ഒരു കമന്റ് എഴുതിയതാരുന്നല്ലോ

    ReplyDelete
  7. അഹംഭാവ പൂര്‍ണതയില്‍,
    പരസ്പരം വേരറുക്കുന്ന
    ഹൃദയപങ്കാളികള്‍ക്ക്,
    സ്നേഹ ദാരിദ്ര്യം.


    അത് ഒള്ളത് തന്നെ കേട്ടാ...ഒടുക്കമാകാറായതിന്റെ ലക്ഷണമാ അതൊക്കെ.

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete