Friday, March 22, 2013

പ്രണയിനി


രാത്രികളില്‍ നിന്‍ മൃദുസ്പര്‍ശമേല്‍ക്കാതെ,
ചാറിയും ചിണുങ്ങിയും പിന്നെ പരിഭവിച്ചും,
ഏകയാണെന്നുള്ളില്‍ വിതുമ്പിക്കരഞ്ഞുമെ-
ന്നാത്മം നിനക്കായ് കാത്തിരിപ്പൂ.
ഇരുട്ടുകയറിയ ചിന്തകളില്‍ തെരുവു-
വിളക്കുപോല്‍ നിന്നോര്‍മകള്‍.
നിശബ്ദതയ്ക്കൊടുവില്‍ നീ വരുമെന്ന്-
സമാശ്വസിപ്പിച്ചു ഞാന്‍ എന്‍ കിടക്കയെ. 
ഇരുട്ടിന്‍ മറവില്‍ നിന്‍റെ കാലൊച്ചകള്‍,
അസഹ്യമായ് മുഴങ്ങുന്നു  മനസിന്‍റെ വഴികളില്‍.
നിദ്രയെ നീ എന്നെ പുണരുക,
എന്‍റെ എല്ലാവേദനകളും നിന്നിലെക്കാവഹിച്ചു,
ഒടുവിലൊരു നേര്‍ത്ത ചുംബനത്താല്‍ എന്‍,
മിഴിനീര്‍തുള്ളികള്‍ ഒപ്പിയെടുത്തെന്നെ പുണരുക.

12 comments:

  1. നിശബ്ദതയ്ക്കൊടുവില്‍ നീ വരുമെന്ന്-
    സമാശ്വസിപ്പിച്ചു ഞാന്‍ എന്‍ കിടക്കയെ.

    അപ്പൊ കവിയുടെ കിടക്കയാണ് കാമുകനെ കാത്തിരിക്കുന്നത് ..

    ഇരുട്ടിന്‍ മറവിലെ നിന്‍റെ കാലൊച്ചകള്‍,
    അസഹ്യമായ് തുടരുന്നു മനസിന്‍റെ വഴികളില്‍.
    നിദ്രയെ നീ എന്നെ പുണരുക,

    ഈ മൂന്നു വരികള്‍ എന്തിനു എന്താണ് എന്ന് മനസിലായില്ല

    ReplyDelete
    Replies
    1. എന്‍റെ നിദ്രയില്‍ കിടക്കയും തുല്യ പങ്കു വഹിക്കുന്നു.

      രാത്രി ഉറക്കം വരണം എന്നാഗ്രഹിച്ചു കിടക്കുമ്പോഴും സമീപസ്തമായ ഉറക്കം എന്നിലേക്ക്‌ വരുന്നില്ല.

      പ്രണയിനിയുടെ കാമുകന്‍ നിദ്രയാണ്.

      Delete
  2. ഞാന്‍ വായിച്ചുനോക്കി Hameed pattasseri

    ReplyDelete
  3. ente pranayam thakarnnathil pinne vayikkan rasam thonniyilla
    enthayalum usharayi

    ReplyDelete
  4. പ്രണയാദ്രമായ നിമിഷങ്ങള്‍ ...
    അഭിനന്ദനങ്ങള്‍....

    ReplyDelete
  5. ഓരോ ശിശിരത്തിലും നീ വരുമെന്നൂഹിച്ച് ഞാനുറങ്ങാത്ത രാവുകള്.....പണ്ട് ഞാന് തന്നെയെഴുതിയതാണ്....
    സാരമില്ലന്നേ എല്ലാ തോന്നലും തനിയെ മാറുമെന്നേ.പ്രണയകവിതയ്ക്ക് ആശംസകള്

    ReplyDelete
  6. GOOD WORK, SHOWS PROMISE.Why dont you try this....
    IRUTTINTE MARAVIL, NIN ETHAATHA KAALOCHAKAL

    ASAHYAMAAY MUZHANGNNUVEN

    MANASSINTE VAZHIKALIL

    ReplyDelete
  7. നിദ്രാ വിഹീനങ്ങൾ..

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
  8. നല്ല വരികള്‍ ...

    ReplyDelete
  9. നല്ല വരികള്‍...

    ReplyDelete