Tuesday, September 27, 2011

എന്‍റെ പ്രിയ സുഹൃത്തിന്



എന്‍റെ ഏകാന്ത സന്ധ്യകളില്‍ സല്ലാപമായി,
എന്‍ ഉള്ളിലെ വേനലില്‍ തണലായി
എന്‍റെ പാദങ്ങള്‍ക്ക് കുളിരായി,
ഓര്‍മ്മകള്‍ മാത്രമായി ഇന്നും.
എന്‍റെ ഹൃദയ വേദനകള്‍
പൊള്ളുന്ന മണല്‍ തരിയോട് ചേരവെ,
എന്‍റെ കാല്പാടുകള്‍ നിന്‍ ചിരി
തിരകളാല്‍ തുടച്ചുമാറ്റി ഉള്‍വലിയുന്നു നീയും.

Monday, September 19, 2011

-- ഒരു സ്നാപ്ഷോട്ട് --



തിരക്കിലായിരുന്നു ഞാന്‍
എന്‍റെ ഫോണ്‍ ക്യാമറയില്‍
നിന്നെ പിടിച്ചു കെട്ടാന്‍.
ഫ്രെയ്മില്‍ ആക്കിലും മതിയാകാതെ
നോക്കി ഞാന്‍ ക്യാമറ കണ്ണുകളാല്‍,
നിന്‍റെ ചലനവും രൂപവും.
നിമിഷാര്‍ദ്ധമൊന്നില്‍ നിന്‍റെ
ചിറകുകള്‍ ചവിട്ടി കടന്നു
പോയൊരാ മനുഷ്യ ബിംബത്തെ
നോക്കി പഴിയ്ക്കവേ, “നിന്‍റെ
കണ്ണുകള്‍ എവിടെ ആയിരുന്നു"വെന്ന്
ഉള്ളിലാരോ ചോദിയ്ക്കുന്നുവോ?

Sunday, September 18, 2011

----- അമ്മ-----

     
സമയം ഒരു നിശ്ചയവുമില്ല... ചുറ്റും ഇരുട്ട്... കണ്ണി ലും മനസിലും... ഇടതൂര്‍ന്നവൃക്ഷങ്ങള്‍ .. ചന്ദ്രന് പ്പോലും ഒന്ന് എത്തി നോക്ക്കുവാന്‍ പറ്റുന്നില്ല ... വള്ളി പടര്‍പ്പും കുറ്റിച്ചെടികളും.... പക്ഷെ അവയൊന്നും എന്നെ പേടിപ്പിക്കുന്നില്ല... കുട്ടികാലത്ത് കേട്ട് മറന്ന യക്ഷികഥകള്‍ മിന്നി മറഞ്ഞോ മനസ്സില്‍?... ഇവിടെ ശാന്തതയാണ്... പ്രകൃതി പോലും നിശബ്ദ... എന്‍റെ കുട്ടിക്കാലം പോലെ.... അന്നും എനിക്ക് ചുറ്റും നിശബ്ദതയായിരുന്നു... എന്‍റെ മിഴികളിലുയരുന്ന ചോദ്യങ്ങള്‍ക് ഉത്തരം തരാതിരിക്കുവാന്‍ ആ നിശബ്ദതയ്ക്കായി.... മോണ കാട്ടിയുള്ള എന്‍റെ ചിരി ഇഷ്ടമാകഞ്ഞിട്ടോ.... എന്‍റെ കരച്ചിലുകള്‍ അസഹ്യമായിട്ടോ...പ്രണയത്തെ കാമം കൊണ്ട് സഫലമാക്കാന്‍ ശ്രമിച്ചു പോയ നിമിഷത്തെയും പുരുഷനെയും ഓര്‍ത്തുപോയിട്ടോ ...... അറിയാത്ത ബീജം വഹിക്കേണ്ടി വന്നതിന്‍റെ അപമാന ഭാരമോ...... എന്തുകൊണ്ടാകാം.. എന്‍റെ അമ്മ (അങ്ങനെ പറയാമോ?!) ഈ മരചോട്ടിലെന്നെ ഉപേക്ഷിച്ചുപോയത്?... അന്നും ഇന്നും ഞാന്‍ ആരോടും ചോദിച്ചിട്ടില്ല .... ഇന്നും ഉള്ളില്‍ സ്നേഹിക്കുന്ന ..അണയാതെ കാത്തുസൂക്ഷിക്കുന്ന അമ്മയെന്ന ദീപം കെട്ടു പോയാലോ?... എന്‍റെ ഉള്ളിലെ മണ്‍ ചിരാതിനെ ഞാന്‍ ഊതി അണയ്ക്കണോ?..

അകലെയായി ഒരു വീട്.... അല്ല കുടില്‍... ഒരു റാന്തല്‍ വെളിച്ചം ... ചന്ദ്ര കിരണങ്ങളെ തോല്പിക്കുവോളം വെളിച്ചം.... അല്ലെങ്കിലും ആ കാട്ടിനുള്ളില്‍ എങ്ങനെ ചന്ദ്രന് വഴികാട്ടാന്‍ ആകും... ജീവിതത്തിലെ മരവിച്ച അനുഭവങ്ങള്‍ എന്നെ തന്‍റെടി ആക്കിയോ?... അനാഥാലയത്തിന്‍റെ പടി ചവിട്ടുമ്പോള്‍ സ്നേഹമുള്ള കുറെ അമ്മമാര്‍... എങ്കിലും ഞങ്ങള്‍ അനാഥര്‍ ആണെന്ന് എന്നും ഓര്‍മിപ്പിക്കുന്ന അടുക്കളക്കാരി ...പിന്നങ്ങോട് പഠിച്ച് ഒരു അദ്ധ്യാപിക ആയപ്പോഴും കഴിഞ്ഞില്ല പരിഹാസനോട്ടങ്ങളും ചിരികളും... ഈ യാത്ര അവര്‍ക്ക് വേണ്ടിയല്ല... എന്നെ ഈ ഭൂമിയില്‍ ക്ഷണിക്കപെടാത്ത അതിഥി ആക്കി മാറ്റിയ (അമ്മ)യ്ക്ക് വേണ്ടി...

തുറന്നു കിടക്കുന്ന കുടിലിലേക്ക് കയറിച്ചെന്നു ... ഒരു മുത്തശി ... "വന്നോ എന്‍റെ കുഞ്ഞുമോള്‍ ?"... ഞാന്‍ ചിരിച്ചു... ഇല്ലമ്മേ ഇത് മുത്തശ്ശി യുടെ കുഞ്ഞുമോള്‍ അല്ല... " അവള്‍ വരില്ല... എങ്ങനെ വരും... പഠിപ്പിച്ചു വളര്‍ത്തിയ അമ്മയുടെ കുടില്‍ അവള്‍ക് അന്യമാണ് ".... വയ്ധവ്യ ദുഖത്തിനൊപ്പം നെഞ്ചില്‍ ചേര്‍ത്ത് വളര്‍ത്തിയ ഏക മകള്‍.. അയല്‍വീടിലെ അടുക്കള അവളുടെ ജീവിത സ്വപ്നങ്ങള്‍ക്ക് ചൂടേകി .. പക്ഷെ ആ അമ്മ ഇന്നവള്‍ക്ക് അന്യയായി... എല്ലാം മുത്തശിയുടെ ദീര്‍ഘ നിശ്വാസത്തില്‍ തെളിഞ്ഞു... അമ്മയുടെ മുന്നില്‍ വിളമ്പി വയ്ച്ച അത്താഴം,,, എന്നെങ്കിലും മകള്‍ എത്തിയാല്‍ അവള്‍ അത്താഴ പട്ടിണി കിടക്കേണ്ടി വരരുത്... !!... ആ ചോറ് വാരി കഴിക്കുമ്പോള്‍ എന്‍റെ ഉള്ളില്‍ മാതൃത്വതിന്‍റെ സ്തന്യം നിറയുകയായിരുന്നു....