Sunday, April 28, 2013

-*നിശബ്ദത*-

പരിചയാണ്, ഉത്തരമില്ലാത്ത ചോദ്യ-
ചിഹ്നങ്ങള്‍ക്ക് വിരാമമേകുന്ന നിശബ്ദത.

വിജയമാണ്, അഹംഭാവത്തിന് മേല്‍
 മിനുക്കിതേയ്ച്ചു സഫലമാക്കുന്ന  നിശബ്ദത.

പരാജയമാണ്, വിമര്‍ശനങ്ങള്‍ക്ക് മേല്‍
നിന്നെ തന്നെ മറച്ചുവയ്ക്കുന്ന നിശബ്ദത.

നിസഹായതയാണ്, നീട്ടുന്ന വിശന്നകരങ്ങള്‍ക്ക് 
പിന്നിലായ് ഒളിഞ്ഞിരിക്കുന്ന നിശബ്ദത. 

പ്രണയമാണ്,  ഒടുങ്ങാത്ത തിരിച്ചറിയലുകളുടെ 
പൂര്‍ണതയില്‍ ജീവന്‍ വയ്ക്കുന്ന നിശബ്ദത.

പൂര്‍ണതയാണ്, അറിവിന്‍റെ തേജ-പ്രഭയില്‍
അധരങ്ങളില്‍ സൂക്ഷിക്കുന്ന നിശബ്ദത.

3 comments:

  1. നല്ല കവിത
    ശുഭാശംസകൾ...

    ReplyDelete
  2. അര്‍ത്ഥഗര്‍ഭമായ നിശബ്ദത

    ReplyDelete
  3. മൌനം വൃതത്തിലയിരുന്നു പ്രകൃതി നിശബ്ദമായി പടി ഇറങ്ങി

    ReplyDelete