Saturday, September 20, 2014

'മര'ജന്മം

ഇനി എന്നിലേക്കൊന്ന് ഒതുങ്ങണം,

ശിഖരങ്ങളും ഇലകളും

പൂക്കളും കായ്കളും ഒപ്പമെൻതായ് 

വേരുകളുമെന്നിൽകുഴിച്ചീടണം.


ഒരു മഴക്കാറ്റിനു മുൻപെന്റെ

തായ് തണ്ടിൽ നിന്നറ്റുപോയ്

മഴ തടങ്ങളിലെ കിനിവുകൾക്കിടയിലെ

നിശബ്ദ കുടീരത്തിലിടം തേടണം.


തെളിയുന്ന സൂര്യന്റെ വരവോളമെന്നിലെ

കിനാക്കളെ കിളിർപ്പിക്കണം

പുതുനാമ്പുകളിലേക്കെൻ ജീവൻ പകർന്ന്

അജ്ഞാതമായ് മണ്ണിൽ അലിയണം.


ഇനി എന്നിലേക്കൊന്ന്ഒതുങ്ങണം

ഒരു മരമായ് വളർന്നീടുവാൻ.

ഉള്ളിലൊളിപ്പിക്കും തീർത്ഥക്കുളങ്ങളുടെ

തണുപ്പും കുളിരും പകരുവാൻ.

6 comments:

  1. മരജന്മങ്ങളായി അങ്ങനെ എത്രയോ പേര്‍....

    ReplyDelete
  2. നമുക്ക് നമ്മെ നഷ്ടപ്പെടുമ്പോള്‍ തോന്നുന്നത് ...!

    ReplyDelete
    Replies
    1. നഷ്ടപ്പെടലുകളില്‍ നിന്ന് എഴുന്നേല്‍ക്കുവാന്‍ അല്ലെ ?

      Delete
  3. ഒതുങ്ങിയ ഒരു മരമായി വളരാനോ!

    ReplyDelete
    Replies
    1. ഒതുങ്ങുന്നത് പിന്നെ ഒരു മരമായ്‌ വളരുവാന്‍ എന്ന് ആണ് ഉദ്ദേശിച്ചത്

      Delete
  4. കവിതയും ചിത്രവും നന്നായി..

    ReplyDelete