Tuesday, July 3, 2012

വിട



കപടസ്നേഹം കൊണ്ടും കണ്ടും
ഹൃദയാഘാതം വന്നു മരിച്ച എന്‍റെ
ആത്മാവിനെ  കുത്തി മുറിവേല്പിക്കതിരിക്കുവാന്‍
ഈ മഴയും നിലാവും എനിക്കന്യമാക്കിയ
സ്നേഹവാകിനാല്‍  ഇനിയും ഞാന്‍
ചോരവാര്‍ന്നു പിടയ്ക്കാതിരിക്കുവാന്‍
ഇന്നും എന്‍റെ ഉള്ളില്‍ കെടാതെ കരുതുന്ന
ചെറു സ്നേഹദീപങ്ങള്‍  പൊലിയാതിരിക്കുവാന്‍
'വിട; നിന്‍റെ സ്നേഹത്തിനും എന്‍റെ മോഹങ്ങള്‍ക്കും'
കൂടുതല്‍ നീ എന്നെ സ്നേഹിക്കതിരിക്കുക!

2 comments:

  1. എന്താണ് നിമ്മിയേയ്‌........കവിമനസ്സു തേങ്ങുകയാന്നല്ലോ....

    ReplyDelete
  2. കപടലോകത്തിലാത്മാര്ഥമായൊരു ഹൃദയമുണ്ടായതാണെന് പരാജയം.............!
    നന്നായി നിമ്മൂസ്‌........, തുടരുക പ്രയാണം!

    ReplyDelete