Thursday, September 17, 2015

രാപ്പെണ്ണിന്‍റെ മൗനം

മേഘവും കാറ്റും ഒന്നായ്
പെയ്തൊഴിഞ്ഞാലും
നിന്‍റെ വരവിനായ് എന്നുമീ
പകല്‍  മിഴിയടയ്ക്കും

നിന്നെ  കീറി മുറിച്ചാകണം
പകലിന്‍റെ തെരുവുനായ്ക്കള്‍ 
ആയുധം മിനുക്കിയതും 
ആലകളില്‍ ഒളിപ്പിച്ചതും.

പടര്‍ന്നു പന്തലിച്ച നിന്‍റെ
മരത്തണലിലാണ് ഒരുവന്‍റെ
വിയര്‍പ്പുതുള്ളികള്‍ തുലാസിനു
ഭാരമായ്  വീതിക്കപ്പെട്ടത്.

നിന്‍റെ ഉമ്മറപ്പടിയില്‍
പിച്ചിചീന്തിയ കടലാസുകള്‍
ചേര്‍ത്ത്  വയ്ച്ചതില്‍ 
നിറഞ്ഞതൊരു  പെണ്-കവിതയല്ലേ.

നിന്‍റെ  അകത്തളങ്ങളിലല്ലേ
നിര്‍ദോഷിയുടെ  വിചാരങ്ങളെ
നിര്‍ദ്ദയം  കാപട്യത്തിന്‍
കഴുമരത്തില്‍ തൂക്കിലേറ്റിയത് .

നിന്‍റെയൊരു വാക്കില്‍ 
എത്ര ജീവന്‍റെ ചോദ്യങ്ങള്‍ 
അസ്തമിച്ചേനെയെങ്കിലും
നിന്‍റെ ദുര്‍-വാശി!

ഈറനണിഞ്ഞു  കാല്പാടുകള്‍ 
ചേര്‍ക്കാതെ ഈ മണ്ണില്‍ 
മൂകയായ്‌  നടന്നകലും നീ
പകലിന്‍ പാദസ്വരം തേടി.

നിന്‍റെ മടിത്തട്ടില്‍ പിറന്നുവീണ
കഥാനായകരുടെ അടക്കം പറച്ചില്‍
അലയടിച്ചു കാറ്റില്‍ ഒപ്പം
നിന്‍റെ  പാദസ്വരമണികളും

5 comments:

  1. വായിച്ചു
    കൊള്ളാം, ആശംസകള്‍

    ReplyDelete
  2. പിച്ചിചീന്തിയ കടലാസ്സിൽ വിരിഞ്ഞ
    പെണ്‍ കവിത ....
    നിറം മങ്ങിയ ഓർമ്മകൾ തൊട്ടുണർത്തുമ്പോൾ
    കവിതയിൽ നിറയുന്ന മൗനം ...
    അടഞ്ഞ മനസ്സിന്റ്റെ രോദനമാകുന്നു .

    ReplyDelete