Wednesday, December 4, 2013

മുത്തു തേടി കടലിൽ പോയവനോട് കടൽ പറഞ്ഞത്. .


എനിക്കു ആഴങ്ങളും ചുഴികളും കൽപിച്ച
നിന്നെ ഞാൻ ആദ്യം സംഹരിക്കും. 
നീരാളിപിടുത്തം പോലെ 
നിന്നെ മുറുക്കുമ്പോൾ , 
എന്നിലെ തീരങ്ങൾ നീ തേടും. 
നീ മനുഷ്യനാണു,
ആർത്തിയോടെ അടുത്തിട്ട്
ആർദ്ദ്രനായ് അകലുന്നവൻ.

1 comment:

  1. എന്നിട്ടും പോകാതിരിക്കുന്നില്ലവന്‍!

    ReplyDelete