Thursday, February 23, 2012

ഭാവനയ്ക്ക് ഒരു കത്ത്

 

ഞാന്‍  ഇനിയും എഴുതി തുടങ്ങിയിട്ടില്ല...എഴുത്തിന്‍റെ ബാല പാഠങ്ങള്‍  എന്‍റെ പുസ്തകത്തില്‍ കോറി ഇടുകയാണ്‌. എന്നെങ്കിലും ഈ യാത്രയില്‍ നിന്നെ കണ്ടെത്തുമെന്ന പ്രതീക്ഷയില്‍ , ഞാന്‍ മുന്നോട്ടു നടക്കുന്നു. ഇനി കണ്ടെത്തിയില്ലെങ്കിലുംഞാന്‍ എഴുതും.. കാരണം എനിക്കറിയണം എത്രകാലം നീ എന്നില്‍ നിന്ന് ഒളിച്ചിരിക്കും എന്ന്. മരണം മുഖാമുഖം എത്തുന്നത് വരെ ഞാന്‍ നിന്നെ തേടും. 
 എന്ന് എന്‍റെ  മനസ്


Sunday, January 1, 2012

ഉണരൂ,,,


ഉണരുക, ഇനിയെങ്കിലും
ആയിരം കാതങ്ങള്‍ക്കകലേ
നിന്നാകിലും ഉത്തരമാകുക,
ആ നിലവിളികള്‍ക്ക്.
നിന്‍ ചെവികളില്‍ മുഴങ്ങിടും
രോദനങ്ങള്‍ ഇനി ഏറെ
പ്രതിധ്വനിക്കില്ല.
മരവിച്ച നിന്‍ ഇന്ദ്രിയങ്ങളിനി
യെങ്കിലും ഉണരട്ടെ,
നിദ്ര വിട്ടുണരുന്ന സിംഹമായ്‌.
ഇനിയെങ്കിലും യുവത്വമേ,
ജീവസറ്റ ഈ മണ്ണിലെ
മനുഷ്യ കോമരങ്ങള്‍ക്ക് ശബ്ദമാകൂ.
ഉയരട്ടെ നിന്‍ ധ്വനികള്‍,
കേട്ടടങ്ങട്ടെ ശവദാഹികള്‍.
നിന്‍ ശുഭ ചിന്തകള്‍ നയിക്കുന്ന
ലോകമാകട്ടെ ഇനി ജീവന്‍റെ വെളിച്ചം
.